ഓരോ ഓണക്കാലത്തും പലതരത്തിലുള്ള ഫാഷൻ ട്രെൻഡുകൾ തരംഗമാകാറുണ്ട്. ഇത്തവണ ഓണം ട്രെൻഡിൽ ഇടം പിടിച്ചിരിക്കുന്നത് മദ്രാസ് ചെക്ക്‌സാണ്. എന്താണ് മദ്രാസ് ചെക്ക്സ്?
പല നിറങ്ങളിലുള്ള ചെക്ക് പാറ്റേണും കസവ് ഭംഗിയും ചേരുമ്പോൾ ഓണം ലുക്കിന് പുത്തൻ സ്റ്റൈൽ, കളർഫുൾ ലുക്ക്. ഓണത്തിന് ഇത്തവണ മൾകോട്ടൺ, മൽമൽടിഷ്യൂ എന്നിവയ്ക്ക് പുറമെ ട്രെൻഡ് കീഴടക്കിയിരിക്കുന്നതാണ് മദ്രാസ് ചെക്ക്സ്.
പല ടൈപ്പ് തുണികളിൽ ചുവപ്പ്, പച്ച, നീല, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളിലുള്ള ചെറുതും വലുതുമായ ചതുരക്കളങ്ങളാണ് മദ്രാസ് ചെക്ക്സിന്‍റെ പ്രധാന ആകർഷണം. ട്രെൻഡാണെങ്കിലും വില കൂടുതലല്ല. 400 മുതലാണ് സാരികളുടെ വില ആരംഭിക്കുന്നത്.
സാരിയിലും ചുരിദാറിലും മാത്രമല്ല, ഷർട്ടിലും മുണ്ടിലും കുട്ടികളുടെ ഉടുപ്പുകളിലും മദ്രാസ് ചെക്ക് തരംഗമാണ്. തുണി വാങ്ങി പല ഫാഷനിൽ തയ്‌പ്പിക്കുന്നവരുമുണ്ട്.