റീഗൽ ജ്വല്ലേഴ്‌സിന്‍റെ ഫ്ലാഗ്‌ഷിപ്പ് ഷോറൂം കൊച്ചി ഇടപ്പള്ളിയിൽ നടി മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എംഎൽഎ, കൊച്ചി കോർപറേഷൻ മേയർ വി.കെ.മിനിമോൾ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. റീഗല്‍ ജ്വല്ലേഴ്‌സ് ചെയർമാൻ ടി.കെ.ശിവദാസ്, CEO വിബിൻ ശിവദാസ്, മാനേജിങ് ഡയറക്ടർ പല്ലവി നാംദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലൈറ്റ്‌വെയ്റ്റ് വെഡ്ഡിങ് കളക്ഷനുകൾ, പരമ്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കൊൽക്കത്ത ഡിസൈനുകൾ എന്നിവയുടെ വിപുലമായ ശേഖരം റീഗല്‍ ജ്വല്ലേഴ്സിന്‍റെ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.