പ്രമുഖ ഹോള്‍സെയില്‍ ആന്‍ഡ് മാനുഫാക്ചറിങ് ജ്വല്ലറി ശൃംഖലയായ റീഗല്‍ ജ്വല്ലേഴ്സിന്‍റെ പുതിയ ഷോറൂം പാലക്കാട് പ്രവര്‍ത്തനം തുടങ്ങി. ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാരിയര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

റീഗല്‍ ജ്വല്ലേഴ്സിന്‍റെ പന്ത്രണ്ടാമത് ഷോറൂമാണ് പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മഞ്ജു വാരിയര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ ഹോള്‍സെയില്‍ വില എന്ന ആശയം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സ് പാലക്കാട്ടും വിപുലമായ ഷോപ്പിങ് അനുഭവമാണ് ഒരുക്കുന്നത്.

ട്രെന്‍ഡിങ് ആയ ലെയിറ്റ് വെയിറ്റ് വെഡ്ഡിങ് കളക്ഷന്‍സ്, പരമ്പരാഗത കേരള ആഭരണങ്ങള്‍, ബോംബെ–കല്‍ക്കത്ത ഡിസൈനുകള്‍ തുടങ്ങിയവ ഷോറൂമിനെ വേറിട്ടതാക്കുന്നു. വിവാഹ പാര്‍ട്ടികള്‍ക്കായി പ്രത്യേക ബ്രൈഡല്‍ ഫ്ലോറും ഒരുക്കിയിട്ടുണ്ട്. സ്വര്‍ണവില വര്‍ധനയില്‍ നിന്ന് സംരക്ഷണമേകി ഗോള്‍ഡ് റേറ്റ് ബുക്കിങ്ങിനും സൗകര്യമുണ്ടാകും.

ENGLISH SUMMARY:

Regal Jewellers Palakkad, a prominent wholesale and manufacturing jewellery chain, has opened its latest showroom. Brand ambassador Manju Warrier inaugurated the twelfth outlet, which offers a wide range of jewellery including lightweight wedding collections and traditional designs.