ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളും ഹോള്‍സെയില്‍ വ്യാപാരികളുമായ റീഗല്‍ ജ്വല്ലേഴ്സ് തമിഴ്‌നാട് റീട്ടെയില്‍ വിപണിയിലേക്ക്. ചെന്നൈ ടി. നഗറില്‍ റീഗലിന്റെ ആദ്യ ഷോറൂം ജൂലൈ 31-ന് പ്രവര്‍ത്തനം ആരംഭിക്കും. വിജയ് സേതുപതിയും സിമ്രാനുമാണ് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. ഭാവിയില്‍ പുതുച്ചേരി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്കും ഷോറുമുകള്‍ വ്യാപിപ്പിക്കും. തമിഴ്‌നാട്ടിലെ സ്വര്‍ണ്ണാഭരണ വിപണിയില്‍ വ്യത്യസ്തമായ ഷോപ്പിങ് അനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീഗല്‍ ജ്വല്ലേഴ്സ് എത്തുന്നതെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വിബിന്‍ ശിവദാസ് പറഞ്ഞു.