pala-brillians

TOPICS COVERED

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍. മെഡി കോണ്‍ക്വര്‍ 2026 എന്ന പേരില്‍ സംഘടിപ്പിച്ച മെഡിക്കല്‍ വിക്ടറിഡേയില്‍ 750 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പേര്‍ പങ്കെടുത്തു. 

നീറ്റ് പ്രവേശനപരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാനായി മൂന്നു മേഖലകളായി നടത്തിയ മെഡിക്കല്‍ വിക്ചറി ഡേയുടെ അവസാനഘട്ടമായിരുന്നു മെഡി കോണ്‍ക്വര്‍ . പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററില്‍ നടന്ന ചടങ്ങ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ  ജൊഹാൻ ജോബ്, രണ്ടാം റാങ്ക് കരസ്ഥമാക്കിയ ബി.നീരജ് എന്നിവര്‍ക്ക് 25 ലക്ഷം രൂപ വീതമുളള സ്കോളര്‍ഷിപ്പും സ്വര്‍ണമെഡ‍ലും സമ്മാനിച്ചു. 

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മത സാമൂഹിക സാംസ്കാരിക മാധ്യമ മേഖലയിലെ പ്രമുഖരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളെ അനുമോദിച്ചു. നിവേദിത മനോജ് നായര്‍, മുഹമ്മദ് ഫാദില്‍, തോമസ് കുര്യന്‍, മുരളീകൃഷ്ണ അശോക്, ലാറിൻ മുഹമ്മദ്, അച്യൂത് ശൈലേന്ദര്‍ ഉമേഷ് എന്നിവര്‍ ഉള്‍പ്പെടെ ഉന്നത വിജയം നേടിയ 750-ലധികം വിദ്യാർഥികള്‍ അനുമോദനം ഏറ്റുവാങ്ങി. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്‌ടര്‍മാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ് കുമാർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Brilliant Study Centre Pala Celebrates NEET Success with 'Medi Conquer 2026':

Brilliant Study Centre Pala honored NEET exam achievers during 'Medi Conquer 2026'. Over 3000 people, including 750 students, attended the event, celebrating exceptional success in the medical entrance examination