death-neet

Image: @ndtv

TOPICS COVERED

  • ‘ഈ ജന്‍മത്തില്‍ നടക്കില്ല, അടുത്ത ജന്‍മത്തില്‍ ഡോക്ടറാകാം’, 19കാരന്റെ കുറിപ്പ്, ഹൃദയഭേദകം

പരീക്ഷയില്‍ പ്രതീക്ഷിച്ചത്ര മാര്‍ക്ക് കിട്ടാത്ത വേദനയില്‍ 19കാരനായ നീറ്റ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജിനഗര്‍ ജില്ലയിലാണ് സംഭവം. വൈജാപ്പൂർ ഖണ്ഡാല-ഭാവർബെന്ത് സ്വദേശിയാണ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്നുള്ള നിരാശയില്‍ ജീവന്‍ വെടിഞ്ഞത്. മാതാപിതാക്കളോട് മാപ്പ് പറയുന്നതും, അമ്മയ്ക്കും അച്ഛനും വേണ്ടി അടുത്ത ജന്‍മത്തില്‍ ഡോക്ടറാകാമെന്ന് പറയുന്നതുമായ കുറിപ്പും മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

Also Read: വയോധികയുടെ മരണം കൊലപാതകം; മകനും പെൺസുഹൃത്തും അറസ്റ്റിൽ

നീറ്റ് പരീക്ഷയില്‍ 400ല്‍ താഴെ മാര്‍ക്കാണ് സൂരജ് സുഭാഷ് ഷിന്‍ഡെയ്ക്ക് ലഭിച്ചിരുന്നത്. ഈ മാര്‍ക്കില്‍ എംബിബിഎസ് പ്രവേശനം ലഭിക്കില്ലെന്ന ആശങ്കയിലാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് വർഷമായി വീട്ടിലിരുന്നാണ് വിദ്യാർത്ഥി നീറ്റ് പരീക്ഷയ്ക്കായി തയാറെടുപ്പുകൾ നടത്തിയിരുന്നതെന്ന് കുടുംബം പറയുന്നു. 

Also Read: 4000കിലോമീറ്റര്‍ യാത്ര, ഒഡിഷയിലെ നക്സല്‍ മേഖലയില്‍ അര്‍ധരാത്രി മിന്നല്‍നീക്കം; 13കാരിയെ രക്ഷപ്പെടുത്തി

കുടുംബാംഗങ്ങൾ അയല്‍പക്കത്തെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് സൂരജ് ഈ കടുംകൈ ചെയ്തത്. ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തിയ വീട്ടുകാർ കുട്ടിയെ പലതവണ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് സഹോദരി സൂരജിനെ അന്വേഷിച്ച് മുകളിലെ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻതന്നെ സൂരജിനെ വൈജാപ്പൂർ സബ് ഡിസ്ട്രിക്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഈ ജന്‍മത്തില്‍ തനിക്കിനി ഡോക്ടറാവാന്‍ സാധിക്കില്ലെന്നും അമ്മയ്ക്കും അച്ഛനും വേണ്ടി അടുത്ത ജന്‍മത്തില്‍ ഡോക്ടറാകാമെന്നും പറഞ്ഞുള്ള ആത്മഹത്യാക്കുറിപ്പും സൂരജിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തു. വൈജാപ്പൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

NEET Aspirant Dies by Suicide in Maharashtra, Leaves Note: "I Will Become a Doctor in Next Life":

A 19-year-old NEET aspirant named Suraj Subhash Shinde died by suicide at his home in Maharashtra's Chhatrapati Sambhajinagar district after scoring lower than expected on his medical entrance exam. Distressed over his inability to secure an MBBS admission, the student took the extreme step while his family was away at a local ceremony. Authorities recovered a heartbreaking suicide note where he apologized to his parents and wrote, "Sorry Aai and Appa, in my next life I will become a doctor for you." Vaijapur police have registered a case of accidental death and are currently investigating the matter