വീട് എന്നത് ഒരു താമസസ്ഥലം മാത്രമല്ല. സുരക്ഷയും സൗകര്യവും സമാധാനവും ഒരുമിച്ച് ലഭിക്കുന്ന ഇടമാണ്. ഇന്ന് ഭംഗിയുള്ള വീട് എന്നതിനപ്പുറം, സ്മാർട്ടായി വീടുകളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നമ്മുടെ വീടുകള്‍ ഓട്ടോമാറ്റിക് ആകുന്ന കാലത്ത് സ്മാർട്ട് ഹോം ഓട്ടോമേഷന്സ് എന്നത് വെറും ആഡംബരമല്ല, ജീവിതശൈലിയുടെ ഭാഗമായി. ഇവിടെയാണ് CAMIO Automations നമ്മളെ സഹായിക്കുന്നത്.
ഡോർ തുറക്കുന്നതു മുതൽ നമ്മുടെ മൂഡിന് അനുസരിച്ച് വീടിന്റെ ലൈറ്റിംഗും അന്തരീക്ഷവും മാറുന്നതുവരെ നിരവധി സംവിധാനങ്ങൾ ഇന്ന് ഓട്ടോമേഷനിലൂടെ സാധ്യമാണ്. ആ അനുഭവം കൂടുതൽ മികച്ചതാക്കാൻ CAMIO Automations ഒപ്പമുണ്ട്. ഒരുകാലത്ത് വീട് പൂട്ടി യാത്ര പോകുമ്പോൾ അയൽവാസികളെയാണ് വീട് നോക്കാൻ ഏൽപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് എവിടെയിരുന്നും മൊബൈൽ ഫോണിലൂടെ വീടിന്റെ സുരക്ഷ ഉറപ്പാക്കാനും ലൈറ്റുകൾ നിയന്ത്രിക്കാനും ഗേറ്റുകൾ പ്രവർത്തിപ്പിക്കാനും കഴിയും.
ഒരു സ്മാർട്ട് ഹോം എപ്പോഴും ഉത്തരവാദിത്തമുള്ള ഒന്നായിരിക്കണം. ആളില്ലാത്ത മുറികളിലെ എയർകണ്ടീഷണറും ലൈറ്റുകളും തനിയെ ഓഫ് ചെയ്യുന്ന സ്മാർട്ട് HVAC കൺട്രോളും ലോഡ് മാനേജ്‌മെന്റും ഒരുക്കുന്നു. ഇതിനുപുറമേ, വരുംതലമുറയ്ക്കായി സോളാർ സൊല്യൂഷനുകളും, ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിംഗ് സംവിധാനങ്ങളും CAMIO നമ്മുടെ വീട്ടിൽ തന്നെ ക്രമീകരിച്ചു നൽകും.
ഒരു വീട് നിർമ്മിക്കുന്ന ഘട്ടത്തിൽ തന്നെ കൃത്യമായ ഇലക്ട്രിക്കൽ ലേഔട്ടും പ്ലംബിംഗ് ലേഔട്ടും പ്ലാൻ ചെയ്താൽ മാത്രമേ ഓട്ടോമേഷൻ പൂർണ്ണ വിജയമാകൂ. വയറിംഗുകൾ പുറത്തുകാണാത്ത രീതിയിൽ, ഭിത്തികൾ പൊളിക്കാതെ കൃത്യമായി പ്ലാൻ ചെയ്യാൻ CAMIO-യുടെ എഞ്ചിനീയറിംഗ് ടീം ആർക്കിടെക്റ്റുകളുമായും ഇന്റീരിയർ ഡിസൈനർമാരുമായും ചേർന്ന് പ്രവർത്തിക്കുന്നു.
വിപണിയിൽ ധാരാളം ഗാഡ്‌ജെറ്റുകൾ ലഭ്യമാണെങ്കിലും, ഹോം ഓട്ടോമേഷൻ എന്നത് മാസ്റ്റർ-ലെവൽ എഞ്ചിനീയറിംഗ് ആവശ്യപ്പെടുന്ന ഒന്നാണ്. ഇവിടെയാണ് CAMIO മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്. നിങ്ങളുടെ സ്വപ്നഭവനം വെറുമൊരു കെട്ടിടമായി മാറരുത്. അതിനെ സ്മാർട്ട് ഹോമാക്കാന്‍, കൃത്യമായ സർവീസും സാങ്കേതിക പിന്തുണയും നൽകാൻ കഴിയുന്ന, 20,000-ത്തിലധികം കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശ്വാസം നേടിയ CAMIO Automations, സദാ സന്നദ്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ : https://camioautomations.com/