മൊബൈൽ ആപ്ലിക്കേഷനുകളോ പ്രീപെയ്‌ഡ് വാലറ്റുകളോ ഇല്ലാതെ ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ ചാർജ് ചെയ്യാവുന്ന 'വീചാർജ് ആപ്പ്-ലെസ് ഇ.വി. ചാർജിംഗ് സിസ്റ്റം' അങ്കമാലിയിൽ പ്രവർത്തനം ആരംഭിച്ചു. അങ്കമാലി അത്താണിയിലുള്ള ഒറിയോൺ വീചാർജ് ഇ.വി. ചാർജിംഗ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങ് ചലച്ചിത്ര താരം അൻസിബ ഹസൻ, വർജിൻ പവർ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ സാജി തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 

വർജിൻ പവർ ആൻഡ് എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റേയും വീചാർജ് മൊബിലിറ്റിയുടേയും സംയുക്ത സംരംഭമാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചത്.  മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിലെ സങ്കീർണ്ണതകൾ ഒഴിവാക്കി, ഉപഭോക്താക്കൾക്ക് നേരിട്ട് ഡിജിറ്റൽ പേയ്മെന്റുകൾ നടത്തി സെക്കൻഡുകൾക്കുള്ളിൽ വാഹനം ചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ സംരംഭം ഇ.വി. ഉടമകൾക്ക് ഏറെ ആശ്വാസകരമാകുമെന്ന് വർജിൻ പവർ മാനേജിങ് ഡയറക്ടർ സാജി തോമസ് പറഞ്ഞു. 

ENGLISH SUMMARY:

The app-less EV charging system 'WeCharge' has launched in Ankamaly, eliminating the need for mobile applications or prepaid wallets for electric vehicle charging. This innovative technology, developed by Virgin Power and WeCharge Mobility, allows users to complete digital payments and charge their vehicles within seconds, promoting eco-friendly transportation.