സംസ്ഥാനത്ത് ഇന്ന് വൈകീട്ടും സ്വർണവില വർ‍ധിച്ചു. ഗ്രാമിന് 125 രൂപ കൂടി 13,865 രൂപയായി. പവൻ വില 1000 രൂപ വർധിച്ച് 1,10,920 രൂപയിലെത്തി. രാവിലെ പവന് 120 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ പവന് 5320 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ രീതിയിലുള്ള ഉയർച്ചയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചതോടെയാണ് കേരളത്തിലും വില കുതിച്ചത്.

ഓഗസ്റ്റ് 5, 6 തീയതികളിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഈ ദിവസങ്ങളിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,200 രൂപയിലും പവന് 1,05,600 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ ഓഗസ്റ്റ് 6-ന് വൈകുന്നേരത്തോടെ വിപണിയിൽ വില വീണ്ടും ഉയരുകയും, ഇന്ന് വീണ്ടും വലിയൊരു കുതിപ്പോടെ സ്വർണവില ഉയരുകയുമായിരുന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഈ ആഴ്ച ഇതിനോടകം ഏഴു ശതമാനത്തോളമാണ് വില വർധിച്ചത്. വരും ദിവസങ്ങളിലും വിപണിയിൽ വില വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ENGLISH SUMMARY:

Gold prices in Kerala surged again on Friday evening, with the price of 22-carat gold rising to ₹13,865 per gram and ₹1,10,920 per sovereign. The price has increased by ₹5,320 over the last three days, marking the biggest rally since January. Rising global demand for gold is driving the sharp increase, and analysts expect further price fluctuations in the coming days.