ക്രിക്കറ്റിലെ ഭാവി പ്രതിഭകളെ കണ്ടെത്താൻ വൈബ് -ഭവ് ഹണ്ട് -പരിപാടി ഇന്ന് തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിലെ റണ്ണേഴ്സ്അപ് കൊല്ലം സെയിലേഴ്സും ഇന്‍ഡിവുഡും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. കെ.സി.എല്‍ മൂന്നാം സീസണിനോടനുബന്ധിച്ചാണ് പരിപാടി.
ഭാവിയിലെ വൈഭവ് സൂര്യവംശിമാരെ കണ്ടെത്തുന്നതിനാണ് വൈബ് - ഭവ് ഹണ്ട്. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളേജ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് തുടക്കം. ഓരോ ബാറ്ററും ബോളിങ് യന്ത്രത്തില്‍ നിന്ന് വരുന്ന ആറ് പന്തുകള്‍ നേരിടണം. ആരും സിക്സറടിക്കുന്നയാള്‍ അടുത്തഘട്ടത്തിലേക്ക് കടക്കും. കുറഞ്ഞത് മൂന്ന് സിക്സ് എങ്കിലും അടിച്ചാലേ യോഗ്യത നേടൂ. സമനില വന്നാൽ, മത്സരാർത്ഥികൾക്കിടയിൽ സൂപ്പർ ഓവർ. ആറുമാസത്തിനകം ഇതുപോലെ വിവിധ സംസ്ഥാനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഫൈനൽ ബാംഗ്ലൂരിൽ.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിഭാഗങ്ങൾ 2011 മാർച്ച് 28നും 2015 മാർച്ച് 28നും ഇടയിൽ ജനിച്ചവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. ഫൈനലില്‍ ജയിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് സമ്മാനം. ഏരീസ് ഗ്രൂപ്പ് സ്ഥാപകന്‍ സോഹന്‍ റോയ് ആണ് ടീം കൊല്ലം സെയ്‌ലേഴ്സ് ടീം ഉടമ. മുന്‍ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് സഹഉടമയും മെന്‍ററുമാണ്. പ്രഥമ കെ.സി.എല്‍ ജേതാക്കളായ കൊല്ലം കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളാണ്.