തൃശൂർ കുട്ടനെല്ലൂരിൽ ഔഷധി ഓയില്‍ ആന്‍ഡ് ലേഹ്യം പ്ലാന്‍റ് മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ആയുര്‍വ്വേദ മരുന്ന് നിര്‍മാണ സ്ഥാപനമായ ഔഷധി ഉത്പ്പാദനത്തില്‍ വര്‍ധന ലക്ഷ്യമിട്ടാണ് കുട്ടനെല്ലൂര്‍ ഫാക്ടറി നവീകരിച്ചത്. ചടങ്ങില്‍ എം.എല്‍.എ കെ. രാജന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ ജെ. പല്ലന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഔഷധി എം.ഡി. പി.എം ലതാകുമാരി, ജനറല്‍ മാനേജര്‍ ഇ. ഷിബു, കമ്പനി സെക്രട്ടറി എസ്. വിനീത തുടങ്ങിയവർ പ്രസംഗിച്ചു.