മൈജിയില്‍ സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 8 സീരീസ്, ഫ്ളിപ് 8 എഐ ഫോണുകള്‍ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ ആദ്യ ലോഞ്ച് കൊച്ചിയില്‍ നടന്നു. നടന്‍ ആസിഫ് അലി ഫോണുകളുടെ ലോഞ്ച് നിര്‍വഹിച്ചു. ഗാലക്സി വാച്ച് അള്‍ട്രാ 2, വാച്ച് 9 എന്നിവയും ലോഞ്ച് ചെയ്തു. സാംസങ്ങിന്റെ നമ്പര്‍ വണ്‍ പാര്‍ട്ണര്‍ എന്ന നിലില്‍ കുറഞ്ഞ വിലയിലും കൂടുതല്‍ ഓഫറുകളിലും ഫോണ്‍ വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ.കെ.ഷാജി പറഞ്ഞു. പ്രീബുക്കിങ് പീരിയഡില്‍ ഉപഭോക്താക്കളില്‍നിന്ന് റെക്കോര്‍ഡ് ബുക്കിങ് നേടിയെന്നും മൈജി അറിയിച്ചു.