പ്രമുഖ സ്വര്‍ണാഭരണ നിര്‍മാതാക്കളും ഹോള്‍ സെയില്‍ വ്യാപാരികളുമായ റീഗല്‍ ജ്വല്ലേഴ്‌സിന്‍റെ തമിഴ്‌നാട്ടിലെ ആദ്യ ഷോറൂം ചെന്നൈ ടി. നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തമിഴ്‌നാട് നിയമസഭ സ്‌പീക്കര്‍ ജെ.സി.ഡി പ്രഭാകര്‍ ഉദ്ഘാടനം ചെയ്‌തു. ചടങ്ങില്‍ റീഗല്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്‌ടര്‍ വിബിന്‍ ശിവദാസ്, ചെയര്‍മാന്‍ ടി.ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിപുലമായ ആഭരണ ശേഖരങ്ങളോടെ ഓഫിസടക്കം അഞ്ചുനിലകളിലായാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ പര്‍ച്ചേസിനും 30 ശതമാനം ഓഫറും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലെ മറ്റ് പ്രധാന നഗരങ്ങളിലും വൈകാതെ റീഗല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകള്‍ തുറക്കും. ഇതിനുപുറമേ തമിഴ്‌നാട്ടിലെ സാധാരണക്കാരായ 25 യുവതികളുടെ വിവാഹം നടത്തി നല്‍കുമെന്നും റീഗല്‍ ജ്വല്ലേഴ്‌സ് സിഇഒ ഗോപാല്‍ മേലാര്‍കോട് പറഞ്ഞു.