പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ 2026ലെ ഓണം സമ്മാന പദ്ധതിയായ വമ്പൻ ഓണം കൊമ്പൻ ഓഫർ പ്രഖ്യാപിച്ചു. പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഓഫറിന്‍റെ ഔദ്യോഗിക ലോഗോ കൊച്ചിയില്‍ അനാച്ഛാദനം ചെയ്തു. വിവിധ പദ്ധതികളിലൂടെ 5,000-ത്തിൽപ്പരം സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. 5 ഹീറോ മാവറിക് 440 ബൈക്കുകൾ, 5 ലേഡീസ് ഇലക്ട്രിക് സ്കൂട്ടറുകൾ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്നതെന്ന് പിട്ടാപ്പിള്ളിൽ ഏജൻസീസ് എം.ഡി. പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു. പിട്ടാപ്പിള്ളിൽ, സി.ഇ.ഒ. കിരൺ വർഗ്ഗീസ്, ഡയറക്ടർമാരായ സിസിലി പോൾ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, ഡോ. അലക്സ് പോൾ, അജോ തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.