എൽഐസിയിൽ നിന്ന് കേന്ദ്ര സർക്കാരിന് ₹12,207 കോടി ഡിവിഡന്റ്. കേന്ദ്ര സർക്കാരിന് ഡിവിഡന്റ് വിഹിതമായി 12,207 കോടി രൂപ കൈമാറി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). എൽഐസി സിഇഒയും മാനേജിങ് ഡയറക്ടറുമായ ആർ. ദൊരൈസ്വാമി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഡിവിഡന്റ് തുകയുടെ ചെക്ക് കൈമാറി.

ജൂലൈ 27-ന് നടന്ന എൽഐസിയുടെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ അംഗീകരിച്ച ഡിവിഡന്റ് വിഹിതമാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്. ചടങ്ങിൽ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹിയ, എൽഐസി മാനേജിങ് ഡയറക്ടർമാരായ രത്‌നാകർ പട്‌നായിക്, ആർ. ചന്ദർ, വടക്കൻ മേഖല സോണൽ മാനേജർ എൻ.എസ്. രാഘവ എന്നിവർ പങ്കെടുത്തു.

lic-central-government-dividend-12207-crore:

LIC has paid a dividend of ₹12,207 crore to the Central Government. This significant contribution from the Life Insurance Corporation of India was handed over by LIC CEO R. Doraiswamy to Union Finance Minister Nirmala Sitharaman.