ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍റെ സ്കോളര്‍ഷിപ്പ് നേടിയവരുടെ സൗഹൃദ സംഗമം തൃശൂരില്‍ നടന്നു. ജോയ് ഓഫ് ഹോപ് എന്ന പേരിലായിരുന്നു. 300 വിദ്യാര്‍ഥികള്‍ക്കായിരുന്നു സ്കോളര്‍ഷിപ്പ്.
കോവിഡ് മഹാമാരിക്കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിന് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്കോളര്‍ഷിപ് പദ്ധതിയാണ് 'ജോയ് ഓഫ് ഹോപ്'. ഇങ്ങനെ സ്കോളര്‍ഷിപ്പ് നേടി ഉന്നത വിജയം നേടിയവരുടെ സംഗമമായിരുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. സ്കോളർഷിപ് കരസ്ഥമാക്കിയതിനുശേഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ 24 വിദ്യാര്‍ഥികളെ അദ്ദേഹം ആദരിച്ചു. മുന്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണതേജയാണ് ജോയ് ഓഫ് ഹോപ് പദ്ധതി ആരംഭിച്ചത്. രണ്ടരക്കോടി രൂപയിലധികം ചെലവിട്ട പദ്ധതിയിലൂടെ മുന്നൂറിലധികം വിദ്യാര്‍ഥികള്‍ സ്കോളർഷിപ് നേടി. ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മാത്യു, ഡയറക്ടർ എൽസ ജോയ് ആലുക്കാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.