അമേരിക്കയില്‍ ഗവേഷണത്തിന് അഞ്ചരക്കോടിയുടെ സ്കോളര്‍ഷിപ്പ് നേടി ദര്‍സ് വിദ്യാര്‍ഥി. കോഴിക്കോട് താമരശേരി പൂനൂര്‍ ജാമിഅ മദീനത്തുനൂര്‍ പൂര്‍വ വിദ്യാര്‍ഥി അബ്ദുല്‍ ഫത്താഹ് നൂറാനിയാണ് അപൂര്‍വ നേട്ടം കൊയ്തത്.

കേരളത്തിലെ മുസ്്ലിം മതവിദ്യഭ്യാസ രംഗത്തിന്റെ മാറുന്ന മുഖങ്ങളിലൊന്നാവുകയാണ് മലപ്പുറം കക്കാട്ടുപാറ സ്വദേശി അബ്ദുല്‍ ഫത്തഹ് നൂറാണി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്്ലിയാര്‍ നേതൃത്വം നല്‍കുന്ന  ജാമിഅമദീനത്തുനൂറിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഫത്തഹ്. മതപഠനത്തിനുശേഷം ഹൈദരാബാദ് സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പി.ജി. പൂര്‍ത്തിയാക്കി. തുടര്‍ന്നു കൊളംബിയ സര്‍വകലാശാലയില്‍ ഇസ്​ലാമിക് സ്റ്റഡീസില്‍ മാസ്റ്റേഴ്സ് ചെയ്യുന്നതിനിടെയാണു മാക്റാകൻ ഫെല്ലോഷിപ്പ് , ഡീൻസ് ഡോക്ടറൽ ഫെല്ലോഷിപ്പ് , ഡീൻസ് ഹ്യൂമാനിറ്റീസ് സ്‌കോളേഴ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെടുന്ന അപൂര്‍വ സ്കോളര്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപെട്ടത്.

സുസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച സംവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മലയാളികളുടെ അനുഭവങ്ങളും മരണാനന്തര പരിസ്ഥിതികളും" എന്നതാണു ഗവേഷണ വിഷയം. നേരത്തെ  യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ തുടങ്ങിയ ലോക പ്രശസ്ത സ്ഥാപനങ്ങളിലും ഫത്താഹിനു  പി.എച്ച്.ഡി. പ്രവേശനം ലഭിച്ചിരുന്നു

ENGLISH SUMMARY:

Abdul Fattah Noorani, a former student from Kerala's religious education institutions, has secured a significant scholarship worth 5.5 crore for research in the US. This achievement highlights the evolving landscape of Muslim religious education in Kerala and his subsequent academic pursuits in Political Science and Islamic Studies.