തൃശൂര്‍ നഗരത്തില്‍ ഏറ്റവും ഉയരം കൂടിയ ഫ്ളാറ്റെന്ന പെരുമ ഇനി ജോയ് ആലുക്കാസിന്‍റെ ഗോള്‍ഡ് ടവറിനു സ്വന്തം. അന്‍പതു നിലകളുള്ള ഫ്ളാറ്റിന്‍റെ നിര്‍മാണം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാകും. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരം കൂടിയ ഫ്ളാറ്റുകളില്‍ ഒന്നാകുമിത്. 

തൃശൂര്‍ നഗരത്തിന്‍റെ ഹൃദയഭാഗത്താണ് ഈ കൂറ്റന്‍ ഫ്ളാറ്റ് സമുച്ചയം വരുന്നത്. രണ്ടേകാല്‍ ഏക്കര്‍  ഭൂമിയില്‍. ജോയ് ആലൂക്കാസ് ലൈഫ്സ്റ്റൈല്‍ ഡവലപ്പേഴ്സാണ് നിര്‍മാതാക്കള്‍. ഭൂനിരപ്പില്‍ നിന്ന് 190 മീറ്റര്‍ ഉയരത്തിലാണ് സമുച്ചയം. 139 വീടുകള്‍. 3500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഓരോ ഫ്ളാറ്റുകളും. അത്യാഡംബര ഫ്ളാറ്റുകളുടെ നിര്‍മാണം ഇതിനോടം തുടങ്ങി. പതിനഞ്ചു ഫ്ളാറ്റുകള്‍ വിറ്റു കഴിഞ്ഞു. ജോയ് ആലൂക്കാസ് ഗോള്‍ഡ് ടവര്‍ എന്നാണ് ഫ്ളാറ്റ് സമുച്ചയത്തിന്‍റെ പേര്. ഗോള്‍ഡ് ടവറിന്‍റെ പദ്ധതി ഉദ്ഘാടനം പ്രൗഡഗംഭീരമായ ചടങ്ങില്‍  രാജന്‍ ജെ പല്ലന്‍ എംഎല്‍എ, മേയര്‍ ഡോക്ടര്‍ നിജി ജസ്റ്റിന്‍ എന്നിവര്‍ നിര്‍വഹിച്ചു. ഗോള്‍ഡ് ടവറിന്‍റെ വെബ്സൈറ്റും തുറന്നു. ആദ്യം ഫ്ളാറ്റുകള്‍ സ്വന്തമാക്കിയ പതിനഞ്ചു പേര്‍ക്ക് ചടങ്ങില്‍ ജോയ് ആലൂക്കാസ് ഉപഹാരങ്ങള്‍ കൈമാറി. 

 

അന്‍പതിലേറെ വ്യത്യസ്ത സൗകര്യങ്ങളാണ് ഗോള്‍ഡ് ടവറിന്‍റെ സവിശേഷത. പൂര്‍ണമായും ശിതീകരിച്ചതാണ് ഫ്ളാറ്റ് സമുച്ചയം.  രാജ്യാന്തര നിലവാരത്തിലുള്ള രൂപകല്‍പനയാണ് മറ്റൊരു സവിശേഷതയെന്ന് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലൂക്കാസ് പറഞ്ഞു. കൊച്ചിയിലെ ഗോള്‍ഡ് ടവറിനു ശേഷം രണ്ടാമത്തെ പദ്ധതിയാണ് തൃശൂരിലേത്.  

ENGLISH SUMMARY:

Joyalukkas Lifestyle Developers has launched the "Gold Tower" in Thrissur, a 50-story residential project set to become the tallest skyscraper in the city.