ഓപ്പറേഷന്‍ തൂഫാന് കോഴിക്കോട് കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരുടെ ഐക്യദാര്‍ഢ്യം. പൊലീസിനെ ആദരിക്കുന്നതിന്‍റെ ഭാഗമായി മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ്  കമ്മീഷണര്‍ കെ.എം.ബിജു, എസ്എച്ച്ഒ വിപിന്‍, എസ്ഐ ബവിത എന്നിവരെ പൊന്നാടയണിയിച്ചു. ഒന്നിക്കാം ലഹരിക്കെതിരെ എന്ന മുദ്രവാക്യത്തോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജീവനക്കാരുടെ ഒപ്പുശേഖരണവും നടത്തി. ചടങ്ങില്‍ റീജിയണല്‍ മാനേജര്‍മാരായ ഹരി അയ്യര്‍, പി.സുധീര്‍ എന്നിവര്‍ പങ്കെടുത്തു