oxygennew

TOPICS COVERED

ഡിജിറ്റൽ ഉപകരണങ്ങളുടെയും  ഗൃഹോപകരണങ്ങളുടെയും വിപണനക്കാരായ ഓക്സിജൻ ഗ്രൂപ്പിന്‍റെ കോട്ടയം, നാഗമ്പടം ഷോറൂമിൽ ഹാഫ്‌ലെ കമ്പനി, സ്റ്റുഡിയോ തുറന്നു. 

ഉപഭോക്താക്കള്‍ക്ക് ആധുനിക അടുക്കള ഉപകരണങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാനാണ് ഹാഫ്‌ലെ കമ്പനി ഇങ്ങനെയൊരു സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. 

ആധുനിക അടുക്കള ഉപകരണങ്ങള്‍ കൂടാതെ ബില്‍റ്റ്-ഇന്‍ അപ്ലൈയന്‍സുകള്‍, സ്മാര്‍ട്ട് ഹോം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണിയാണ് സ്റ്റുഡിയോയില്‍ ഉപഭോക്താക്കള്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ഷെഫ് നളന്‍ ഷൈന്‍ നിർവഹിച്ചു. 

ഹാഫ്‌ലെ കമ്പനി ആദ്യമായാണ് ഒരു ഡിജിറ്റല്‍ ഷോപ്പില്‍ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നതെന്ന് ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ കെ. തോമസ് പറഞ്ഞു.

ഹാഫ്‌ലെ അപ്ലൈയന്‍സസ് ആന്‍ഡ് ഇ-കൊമേഴ്‌സ് വൈസ് പ്രസിഡന്‍റ് ബാലകൃഷ്ണ പിള്ള, ഓക്‌സിജന്‍ ഗ്രൂപ്പ് പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ് എന്നിവർ പങ്കെടുത്തു. 

 

Hettich has opened an experience studio at Oxygen Group's Kottayam showroom, offering customers a chance to explore modern kitchen appliances firsthand.: