മൈജി ഫ്യൂച്ചര്‍ എപ്പിക് ഷോറൂമിന് നാളെ കൊച്ചിയിൽ തുടക്കം. മറൈന്‍ ഡ്രൈവിലെ എപ്പിക് ഷോറൂം മൈജി ബ്രാന്‍ഡ് അംബാസഡർ മഞ്ജു വാര്യരും നടന്‍ ആസിഫ് അലിയും ഉദ്ഘാടനം ചെയ്യും. ഓരോ ഉൽപന്നവും നേരിട്ടറിഞ്ഞ് തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് മറൈന്‍ ഡ്രൈവിലെ പുതിയ ഷോറൂമിന്റെ പ്രത്യേകത.
35,000 ചതുരശ്രയടിയില്‍ രണ്ട് നിലകളിലായി എറണാകുളത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് ഷോറൂമാണ് മൈജി ഒരുക്കുന്നത് .കോഴിക്കോടിനു ശേഷം മൈജിയുടെ രണ്ടാമത്തെ എപ്പിക് ഷോറൂമാണിത്.
ഗാഡ്ജറ്റുകളോ അപ്ലയന്‍സുകളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് പരീക്ഷിച്ച് സാങ്കേതികവിദ്യയും സൗകര്യങ്ങളും അനുഭവിച്ച് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഷോപ്പിംഗ് സംസ്‌കാരമാണ് അവതരിപ്പിക്കുന്നതെന്ന് മൈജി അധികൃതർ പറഞ്ഞു
പ്രോജക്ട് എക്സ്പീരിയൻസ് സോണിന് പുറമെ ഗെയിമിംഗ് സോണും, ലൈവ് കിച്ചണും, ഹോം ഓട്ടോമേഷൻ സോണും എപ്പിക് ഷോറൂമിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ മികച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.