solar-award

TOPICS COVERED

കേന്ദ്ര സർക്കാരിന്റെ 'പിഎം സൂര്യ ഘർ – മുഫ്ത് ബിജിലി യോജന' പദ്ധതിയിൽ ദക്ഷിണേന്ത്യയിലെ മികച്ച സോളർ വെന്‍ഡര്‍ക്കുള്ള ദേശീയ പുരസ്കാരം വിർജിൻ പവർ എന്‍ജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. സൗരോർജ്ജ രംഗത്തെ മികവുറ്റ സേവനങ്ങളും വേഗമേറിയ പ്രവർത്തനങ്ങളുമാണ് കമ്പനിയെ ഈ അംഗീകാരത്തിന് അർഹമാക്കിയത്. ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര മന്ത്രി പ്രള്‍ഹാദ്  ജോഷിയിൽ നിന്ന് കമ്പനി പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി. ഉപഭോക്തൃ സേവനങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും കൃത്യമായ ആസൂത്രണവുമാണ് ചുരുങ്ങിയ കാലയളവിൽ ഈ ചരിത്ര നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.   പുരസ്കാരം പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ പ്രചോദനമാകുമെന്ന് കമ്പനി വ്യക്തമാക്കി

ENGLISH SUMMARY:

Virgin Power Engineering has received a national award for being the best solar vendor in South India under the central government's 'PM Surya Ghar – Muft Bijli Yojana'. This recognition highlights their excellent service and rapid operations in the solar energy sector, contributing to their historic achievement.