ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ ഇന്നു മുതല്‍ ഓണം സ്പെഷല്‍ സമ്മാന പദ്ധതിയായ ലക്കാ ലക്കാ ഓഫര്‍ തുടങ്ങുന്നു. അടുത്ത ജനുവരി 31 വരെ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഇരുപത്തിയഞ്ചു പേര്‍ക്കാണ് കാറുകള്‍ നല്‍കുന്നത്.
വമ്പന്‍ ഓഫറാണ് ഉപഭോക്താക്കള്‍ക്കായി ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 65 നന്തിലത്ത് ജി മാര്‍ട്ട് ഷോറൂമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ഭാഗ്യം കൂടി കനിഞ്ഞാല്‍ കാര്‍ കിട്ടും. മാരുതി സുസുക്കി ബലേനോ കാറുകള്‍ ഇരുപത്തിയഞ്ചെണ്ണം. ഒരു ഗ്രാം വീതമുള്ള സ്വര്‍ണ കോയിന്‍ നൂറു പേര്‍ക്കും. ഇതിനെല്ലാം പുറമെ, എല്‍.ഇ.ഡി. ടി.വി, വാഷിങ് മെഷീന്‍ തുടങ്ങി കൈനിറയെ സമ്മാനങ്ങള്‍. ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്‍റെ ചെയര്‍മാന്‍ ഗോപു നന്തിലത്തും ഡയറക്ടര്‍ ഐശ്വര്യ നന്തിലത്തുമാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീണണിന്‍റെ നറുക്കെടുപ്പ് മേയര്‍ ഡോക്ടര്‍ നിജി ജസ്റ്റിനും എം.എല്‍.എ. രാജന്‍ ജെ പല്ലനും ചേര്‍ന്ന് നിര്‍വഹിച്ചു.
ഫിഫ വേള്‍ഡ് കപ്പ് സ്പെഷല്‍ ഓഫറായ ജി മാര്‍ട്ട് ടിക്കി ടാക്കയുടെ ലോഞ്ച് ഫുട്ബോള്‍താരം ഐ.എം.വിജയന്‍ നിര്‍വഹിച്ചു. ഈ മാസം 19 വരെ നന്തിലത്ത് ജി മാര്‍ട്ട് ഷോറൂമുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന എല്ലവര്‍ക്കും ഫുട്ബോള്‍ സമ്മാനമായി കിട്ടും. കഴിഞ്ഞ സീസണിലെ സമ്മാനര്‍ഹര്‍ക്ക് മന്ത്രി ഒ.ജെ. ജനീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.