ഓണത്തോടനുബന്ധിച്ച് വ്യാപാരി സംഗമം സംഘടിപ്പിച്ച് പ്രമുഖ വസ്ത്ര ബ്രാൻഡ് ആയ എംസിആർ. കോഴിക്കോട് പന്തീരാങ്കാവ് നടന്ന പരിപാടിയിൽ കച്ചവടക്കാരുടെ വൻപങ്കാളിത്തമാണ് ഉണ്ടായത്. ഓണാഘോഷങ്ങൾക്കായി വിപണിയിലെ ഏറ്റവും പുതിയ ട്രെൻഡുകളും കലക്ഷനുകളും വ്യാപാരികൾക്ക് പരിചയപ്പെടുത്തി. ഇതിൽനിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കാനും ബുക്കിങ് നടത്താനും കച്ചവടക്കാർക്ക് സാധിച്ചു. ഗുണമേന്മയും വിശ്വാസ്യതയും ആണ് എം സി ആർ ഉൽപ്പന്നങ്ങളുടെ പ്രത്യേകതയെന്ന് സംഘാടകർ അറിയിച്ചു.