2026-ലെ കേരളാ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളിൽ (KEAM) പാലാ ബ്രില്ല്യന്‍റ്  സ്റ്റഡി സെന്‍ററിന് ചരിത്ര വിജയം. എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ 20 റാങ്കുകളും കരസ്ഥമാക്കി ബ്രില്ല്യന്‍റിലെ വിദ്യാർഥികൾ സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഫാർമസി വിഭാഗത്തിലെ ആദ്യ രണ്ട് റാങ്കുകളും, എസ്.സി. വിഭാഗത്തിലെ ഒന്നാം റാങ്കും ബ്രില്ല്യന്‍റ് സ്വന്തമാക്കി.

കേരളത്തിലെ എൻട്രൻസ് പരിശീലന രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് പാലാ ബ്രില്ല്യന്‍റ്. ഇത്തവണത്തെ കീം പരീക്ഷയിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ആദ്യ 20 റാങ്കും പൂർണ്ണമായി സ്വന്തമാക്കിയാണ് ബ്രില്ല്യന്‍റിലെ വിദ്യാർത്ഥികൾ മുൻപന്തിയിൽ എത്തിയത്.

എറണാകുളം അങ്കമാലി സ്വദേശി റോഷൻ രാജുവാണ് എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയത്. കെ.എസ്.എഫ്.ഇ മാനേജർ രാജു കെ.കെ.യുടെയും അധ്യാപിക ജാസ്മിൻ കെ.വിയുടെയും മകനായ റോഷൻ, മാന്നാനം കെ.ഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പമാണ് ബ്രില്ല്യന്‍റില്‍ പരിശീലനം നേടിയത്. റോഷൻ രാജുവിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും ,ബ്രില്ല്യന്‍റ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യുവും വീട്ടിൽ എത്തി ആദരിച്ചു. ഈ വർഷത്തെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 134-ാം റാങ്ക് നേടി റോഷൻ കേരളത്തിൽ ഒന്നാമതായിരുന്നു

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ധ്യാൻ തേജ് മണപ്പാട്ടിക്കാണ് രണ്ടാം റാങ്ക്.  ബ്രില്ല്യന്‍റിലെ ഒരു വർഷത്തെ റിപ്പീറ്റേഴ്‌സ് ബാച്ചിലൂടെയാണ് ധ്യാൻ ഈ നേട്ടം കൊയ്തത്.

തൃശൂർ മാള സ്വദേശിനി വിസ്മയ കെ.ആർ മൂന്നാം റാങ്ക് കരസ്ഥമാക്കി.  ബ്രില്ല്യന്‍റിലെ ഒരു വർഷത്തെ പരിശീലനത്തിലൂടെയാണ് വിസ്മയ ഉന്നത വിജയം നേടിയത്.

നാലാം റാങ്ക്:രോഹിത് കൃഷ്ണ എച്ച്  എറണാകുളം സ്വദേശിയാണ്

അഞ്ചാം റാങ്ക്:ഗോവിന്ദ് വിനോദ്  തൃശൂർ മിനലൂർ സ്വദേശി.

ആറാം റാങ്ക്: ആൽഫ്രഡ് ജെൻസൺ  മൂവാറ്റുപുഴ സ്വദേശി.  

ഏഴാം റാങ്ക്: തലാൽ ഷിഹാബുദീൻ  തലശ്ശേരി സ്വദേശി.

എട്ടാം റാങ്ക്: കൃഷ്ണ ജെ. മേനോൻ  എറണാകുളം കടവന്ത്ര സ്വദേശി.

ഒൻപതാം റാങ്ക്: ജോഷ്വാ എസ്.  എറണാകുളം പൈങ്ങട്ടൂർ സ്വദേശി. 

പത്താം റാങ്ക്: റിതിൻരാജ് കെ.  കണ്ണൂർ ഇരിട്ടി സ്വദേശി.

ഫാർമസി വിഭാഗത്തിലും ബ്രില്ല്യന്‍റ് തന്നെയാണ് മുന്നിൽ. ഒന്നാം റാങ്ക് നേടിയ തൃശൂർ പോട്ട സ്വദേശി വിനായക് നാരായണനും , രണ്ടാം റാങ്ക് നേടിയ തൃശൂർ ഒല്ലൂർ സ്വദേശി ജെസ്സെ ജസ്റ്റിനും  ബ്രില്ല്യന്‍റിലെ വിദ്യാർത്ഥികളാണ്.

എസ്.സി. വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃശൂർ വിയ്യൂർ സ്വദേശി സൗരവ് സുനിലും ബ്രില്ല്യന്‍റിലൂടെയാണ് ഈ വിജയം നേടിയത്.

ഇത് കൂടാതെ ആദ്യ 50 റാങ്കിൽ 48 ഉം, 100 റാങ്കിൽ 90 ഉം, ആദ്യ 500 റാങ്കുകളിൽ 380 ഉം റാങ്കുകൾ നേടി പാലാ ബ്രില്ല്യന്‍റ് തങ്ങളുടെ അപ്രമാദിത്യം ഒരിക്കൽക്കൂടി തെളിയിച്ചു. ഉന്നത വിജയം കൈവരിച്ച എല്ലാ പ്രതിഭകളെയും ബ്രില്ല്യന്‍റ് ഡയറക്ടേഴ്‌സും അധ്യാപകരും ചേർന്ന് അനുമോദിച്ചു.

Brilliant Study Centre has achieved historic success in the 2026 KEAM engineering and pharmacy entrance examinations.: