കെ.ഇ.ഐ വയേഴ്സ് ആന്‍ഡ് കേബിള്‍സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി രശ്മിക മന്ദാന. സഹകരണത്തിന്റെ ഭാഗമായി പുതിയ പരസ്യചിത്രം അടുത്തയാഴ്ച പുറത്തിറങ്ങും.1968ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം രാജ്യത്തിനകത്തും അറുപതിലധികം വിദേശരാജ്യങ്ങളിലും ശക്തമായ സാന്നിധ്യമാണ്.മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള രശ്മിക ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളിലൂടെ ശ്രദ്ധനേടിയ KEIയുമായി സഹകരിക്കുന്നതില്‍ നന്ദി അറിയിക്കുന്നതായി KEI ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനില്‍ ഗുപ്ത പറഞ്ഞു.ഡയറക്ടര്‍ അര്‍ച്ചന ഗുപ്തയും എക്സിക്യൂട്ടിവ് ഡയറക്ടര്‍ അക്ഷിത്ത് ദിവിയജ് ഗുപ്തയും ആശംസകള്‍ അറിയിച്ചു