കുസാറ്റ് പ്രവേശനപരീക്ഷയിൽ ചരിത്രവിജയം കുറിച്ച് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ. യുജി പിജി പ്രോഗ്രാമുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയിൽ ആദ്യ പത്ത് റാങ്കുകൾക്കൊപ്പം വിവിധ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ ഒന്നാംറാങ്കുകളും പാലാ ബ്രില്ല്യന്റിലെ വിദ്യാര്‍ഥികള്‍ക്കാണ്.
കുസാറ്റ് ബിടെക് പ്രവേശനപരീക്ഷയില്‍ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടിയത് ആലപ്പുഴ ആര്യനാട് സ്വദേശി അഭിനവ് അരുണ്‍. സെയിൽസ് മാനേജരായ അരുൺ ഗോപിനാഥിന്റെയും സരിത സതീഷിന്റെയും മകനാണ്.രണ്ടാം സ്ഥാനം നേടിയ നിവേദ് വേണുഗോപാലനും പാലാ ചാവറ പബ്ലിക് സ്കൂളില്‍ പ്ലസ്ടു പഠനത്തിനൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടി .3-ാം റാങ്ക് നേടിയ ആൽഫ്രഡ് ജെന്‍സണ്‍ മാന്നാനം കെ.ഇ സ്കൂളിൽ പ്ലസ്ടുപഠനത്തോടൊപ്പം എൻട്രൻസ്പരിശീലനം. 4-ാംറാങ്ക് ഗോവിന്ദ് വിനോദും, 5-ാംറാങ്ക് ഗണേഷ്കുമാറും കരസ്ഥമാക്കി. ബ്രില്ല്യന്റിലെ വിദ്യാർത്ഥികളായ ജോസഫ് ജൂഡ് നോബിള്‍, ഫെലിക്സ്പി മനോജ്, എൽജിൻ തമ്പി, ഫായിസ് നഫ്സൽ, ഫാദി ഇഷാൻ എന്നിവര്‍ ആറുമുതല്‍ 10 വരെയുള്ള റാങ്കുകള്‍ നേടി.. ആദ്യ 20 റാങ്കില്‍ 19 ഉം 50 റാങ്കിനുള്ളില്‍ 41ഉം 100 റാങ്കിനുള്ളില്‍ 85ഉം ബ്രില്ല്യന്റിലെ വിദ്യാര്‍ഥികളാണ്. കുസാറ്റ് ഇന്റഗ്രേറ്റഡ് ഫിസിക്സ് കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷകളില്‍ നിവേദ് വേണുഗോപാലനും ഇന്റഗ്രേറ്റഡ് കെമിസ്ട്രി പരീക്ഷയിൽ എസ് നിരഞ്ജനും ഒന്നാം റാങ്ക് നേടി.
ഇന്റഗ്രേറ്റഡ്മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫോട്ടോണിക്സ്പരീക്ഷകളിൽ ലിസാമരിയ മനോജും ബയോളജിക്കൽ സയൻസ്പരീക്ഷയിൽ ആര്‍.എസ് ശ്രേയ രാജും ഒന്നാം റാങ്ക് നേടി. ഉന്നത വിജയം നേടിയവരെ ബ്രില്യൻഡ് സ്റ്റഡി സെൻ്റർ ഡയക്ടേർഴ്സ് അനുമോദിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് നേട്ടങ്ങൾക്ക് കാരണമെന്ന് ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടേഴ്സ‌് പറഞ്ഞു.