കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കുറിച്ച പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ നാൽപ്പത്തി രണ്ടാം വർഷത്തിലേക്ക്. ട്യൂഷൻ ക്ലാസിൽ നിന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട എന്‍ട്രന്‍സ് പരീക്ഷാ പരിശീലന കേന്ദ്രമായി ബ്രില്ല്യന്റ് സ്റ്റഡി സെന്റർ മാറി.
1500 രൂപ മൂലധനത്തിൽ വാടക കെട്ടിടത്തിൽ 4 അധ്യാപകരുമായി 42 വർഷം മുൻപ് ബ്രില്യന്റ് തുടങ്ങുമ്പോൾ ആകെയുണ്ടായിരുന്നതു 12 കുട്ടികളാണ്. ഇന്നു ലക്ഷത്തിലധികം ഡോക്ടർമാരും എൻജിനീയർമാരെയും സൃഷ്ടിച്ച ബ്രില്യന്റ് 700 പ്രഫസർമാരുൾപ്പെടെ 3000 ത്തിൽ അധികം സ്റ്റാഫും 1200 കോടിയിൽ അധികം ബ്രാൻഡ് മൂല്യവുമുള്ള പ്രസ്ഥാനമായി മാറി. എൻട്രൻസ് പരിശീലനത്തെക്കുറിച്ച് കൃത്യമായ ധാരണകൾ ഇല്ലാതിരുന്ന കാലത്ത് പ്രീ-ഡിഗ്രി കഴിഞ്ഞ ചില വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് എൻട്രൻസ് കോച്ചിംഗിലേക്ക് ബ്രില്യന്റ് തിരിയുന്നത്.
പഠിക്കാൻ മിടുക്കരായ, എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ബ്രില്ല്യന്റ് വലിയ രീതിയിൽ സ്കോളർഷിപ്പുകൾ നൽകി വരുന്നുണ്ട്. പാലായില്‍ കൂടാതെ കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കൊല്ലം, കോട്ടക്കൽ, തിരുവനന്തപുരം എന്നിങ്ങനെ എട്ട് പ്രധാന കേന്ദ്രങ്ങളും, മുപ്പതോളം സ്കൂൾ കേന്ദ്രീകൃത ഇന്റഗ്രേറ്റഡ് ശാഖകളും ബ്രില്ല്യന്റിനുണ്ട്.