AI Image

നീറ്റ് യുജി പുനപരീക്ഷ ജൂൺ 21ന് നടത്തും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനന്റെ വസതിയിൽ ഇന്നലെ നടന്ന ഉന്നതല യോഗത്തിന് ശേഷമാണ് തീരുമാനം. പരീക്ഷാ സമയം 15 മിനിറ്റ് കൂടി കൂട്ടി മൂന്നേകാൽ മണിക്കൂർ ആക്കി. പുനഃപരീക്ഷയ്ക്ക് റജിസ്ട്രേഷനോ ഫീസോ ഇല്ല. ആദ്യ പരീക്ഷയ്ക്കായി നൽകിയ ഫീസ് തിരിച്ചു നൽകും. പരീക്ഷ എഴുതേണ്ട നഗരം വിദ്യാർഥിക്ക്  തിരഞ്ഞെടുക്കാനാകും. ജൂൺ 14 ന് അഡ്മിറ്റ് കാർഡ് നൽകും. ചോർച്ച തടയാൻ അടുത്തവർഷം മുതൽ പരീക്ഷ കമ്പ്യൂട്ടർ  അധിഷ്ഠിതമാക്കുമെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.ചോദ്യപേപ്പർ ചോർച്ച മാഫിയക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും എന്‍ടിഎയെ ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ അറിയിച്ചു.

മാര്‍ച്ച് മൂന്നിന് 23 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ടെലഗ്രാം വഴി ചോദ്യപേപ്പര്‍ ചോര്‍ത്തിയ ശേഷം 15 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.  പരീക്ഷയ്ക്ക് 42 മണിക്കൂര്‍ മുന്‍പ് വാട്സാപ്പിലൂടെയാണ് ചോദ്യപേപ്പര്‍ പ്രചരിച്ചത്. ഗസ് പേപ്പറിലെ 135 ചോദ്യങ്ങളാണ് യഥാര്‍ ചോദ്യപേപ്പറിലും കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനിലെ യുവമോര്‍ച്ച നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. നാല്‍പതിലേറെ പേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. 

സർക്കാർ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി പല രീതികളിലാണ് ക്രമക്കേട് ആവർത്തിക്കുന്നത് എന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എൻ ടി എ യെ ശക്തിപ്പെടുച്ചുമെന്നും രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് കര്‍ശനമായി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മന്ത്രി തയ്യാറായില്ല. അതേസമയം കേസ് അന്വേഷിക്കുന്ന സിബിഐ സംഘം തെക്കൻ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥിയിൽ നിന്ന് വിവരങ്ങൾ തേടി. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി ചോദ്യപേപ്പർ ഫോർവേഡ് ചെയ്തെന്ന് കണ്ടെത്തിയിരുന്നു. 

സംശയങ്ങള്‍ക്ക് ഔദ്യോഗിക ഇമെയില്‍ വിലാസമായ neet-ug@nta.ac.in ലോ ഹെല്‍പ്​ലൈന്‍ നമ്പറുകളായ 011–40759000, 011–69227700 ലോ ബന്ധപ്പെടണം. പരീക്ഷാ സെന്‍ററുകള്‍, റിപ്പോര്‍ട്ടിങ് സമയം മറ്റ് വിവരങ്ങള്‍ തുടങ്ങിയവ എന്‍ടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വൈകാതെ ലഭ്യമാക്കും. 

ENGLISH SUMMARY:

The National Testing Agency (NTA) has officially announced that the re-examination for NEET-UG will be held on June 21, 2026, following the cancellation of the previous exam due to a massive paper leak. Students who appeared for the exam on March 3rd are not required to register again, and the NTA has confirmed that the initial exam fees will be refunded. The investigation revealed that the question paper was leaked via WhatsApp and Telegram 42 hours before the exam and sold for up to ₹15 lakh. So far, over 40 individuals, including a prominent political leader from Rajasthan, have been arrested in connection with the scam. NTA has urged students and parents to rely only on official websites and helplines for updates regarding admit cards and exam centers to avoid misinformation.