ഒപ്പോയുടെ പുതിയ സ്മാര്‍ട് ഫോണുകള്‍ തൃശൂരില്‍ പുറത്തിറക്കി. മൈജിയുടേയും ഒപ്പോയുടേയും നേതൃത്വത്തിലായിരുന്നു ഫോണുകള്‍ പുറത്തിറക്കിയത്.. ഒപ്പോ ഫൈന്‍ഡ് എക്സ് നയന്‍ അള്‍ട്ര , ഫൈന്‍ഡ് എക്സ് നയന്‍ എസ് ഫോണുകളാണ് വിപണിയില്‍ പുറത്തിറക്കിയത്.
ചലച്ചിത്ര താരം ഹണി റോസ് മുഖ്യാതിഥിയായിരുന്നു. മൈജിയുടെ നൂറ്റിയന്‍പതില്‍പരം ഷോറൂമുകളില്‍ പുതിയ ഫോണുകള്‍ ലഭ്യമാകും. മൈജി വൈസ് പ്രസിഡന്‍റ് രതീഷ് കുട്ടത്ത്, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ സിജോ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒപ്പോ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.