chavara-matrimony

TOPICS COVERED

ചാവറ മാട്രിമോണിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾ എറണാകുളം ചാവറ കൾച്ചറൽ സെന്‍ററിൽ നടന്നു. സിനിമാ താരം ഷീല ചടങ്ങ് ഉദ്ഘാടനം ചെയ്തു. CMI സഭ പ്രിയോർ ജനറൽ റവ.പോൾ അച്ചാണ്ടി മുഖ്യാതിഥിയായിരുന്നു.  സഫാരി ടി.വി MD സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായി. 30 വര്‍ഷത്തിന്‍റെ ലോഗോ പ്രകാശനവും സി - ടോക്ക് എന്ന പരിപാടിയുടെ പോഡ് കാസ്റ്റ് ലോഗോ പ്രകാശനവും  നടന്നു. മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച ടെലിവിഷൻ പരസ്യം 'ഹൃദയങ്ങൾ ഒന്നായ മുപ്പത് വർഷങ്ങൾ' പരിപാടിയിൽ പുറത്തിറക്കി. നടനും പരസ്യ സംവിധായകനുമായ സിജോയ് വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ് എന്നിവര്‍ പങ്കെടുത്തു.  'ചാവറ കെയർ' എന്ന പേരിൽ പുതിയ CSR പദ്ധതിക്കും തുടക്കം കുറിച്ചു. ചാവറ മാട്രിമോണി ചെയർമാൻ റവ. ഫാ. ബിനോയ് എലവുങ്കൽ,ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് , അസി.ഡയറക്ടർ ഫാ.എമിൽ സെബാസ്റ്റ്യൻ തുടങ്ങിയവര്‍ പങ്കെടുത്തു.

ENGLISH SUMMARY:

Chavara Matrimony celebrated its 30th anniversary with a grand event at the Chavara Cultural Centre in Ernakulam. The event, inaugurated by film star Sheela, also saw the launch of a new CSR project named 'Chavara Care'.