പ്രഫഷനൽ എജ്യൂക്കേഷന്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ വെരാന്ത ഗ്രൂപ്പിന്റെ ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച ഗ്രാന്‍ഡ് വിന്നേഴ്സ് മീറ്റും 21–ാംമത് വാര്‍ഷികവും എറണാകുളം ടൗൺ ഹാളിൽ നടന്നു. ചാണ്ടി ഉമ്മൻ MLA ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തിനുള്ളിൽ 598 ഓള്‍ ഇന്ത്യ റാങ്ക് ഹോള്‍ഡേഴ്സ് എന്ന
വെരാന്ത ഗ്രൂപ്പ് നേട്ടം ചടങ്ങിൽ ശ്രദ്ധേയമായി. CA, CMA, ACCA തുടങ്ങിയ കോഴ്‌സുകളിൽ നിന്നുള്ള റാങ്ക് ഹോൾഡേഴ്സിന് പുറമേ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 650-തിലധികം വിജയികൾക്കും ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. കേരള കമ്മിഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ അരുണ്‍ എസ് നായർ IAS മുഖ്യപ്രഭാഷണം നടത്തി. JK ഷാ ക്ലാസസ് ചെയർമാൻ CA JK ഷാ ചടങ്ങില്‍ അധ്യക്ഷനായി.