ഇന്ത്യയിലെ മുൻനിര മള്‍ട്ടിനാഷണല്‍ ഇലക്ട്രോണിക്സ്, അപ്ലയന്‍സസ് ബ്രാൻഡായ ഇംപെക്സ്ന്റെ പുതിയ എക്സ് സ്സീരീസ് AI ഇൻട്രാക്ടീവ് ഫ്ലാറ്റ് പാനല്‍ ഡിസ്പ്ലേ സ്മാര്‍ട്ട് ബോര്‍ഡുകള്‍ വിപണിയിൽ...പഠനവും ജോലിയും കൂടുതൽ ലളിതവും രസകരവും ആക്കാൻ കഴിയുന്ന രീതിയിൽ... 'സ്മാർട്ട് സഹായി' ആയാണ് എക്സ് സീരീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയ്ക്കായി xLearn AI...കോർപ്പറേറ്റ് മേഖലയ്ക്കായി xMeet AI എന്നിങ്ങനെ രണ്ട് മോഡൽ ഡിസ്പ്ലേ സ്മാര്‍ട്ട് ബോര്‍ഡുകളാണ് പുറത്തിറക്കിയിരിക്കുന്നത്. മഞ്ചേരിയിൽ നടന്ന ചടങ്ങില്‍ ഇംപെക്സ് മാനേജിംഗ് ഡയറക്ടർ സി. നുവൈസ് പാനലുകളുടെ ലോഞ്ചിങ് നിർവഹിച്ചു.
പുതിയ പാനലുകൾക്ക് 5 വർഷത്തെ വാറണ്ടിയും, കേരളത്തിലുടനീളമുള്ള 24 സർവ്വീസ് സെന്ററുകളുടെ പിന്തുണയും ഇംപെക്സ് ഉറപ്പുനൽകുന്നു. 24 മാസത്തെ ലളിതമായ ഇ.എം.ഐ സൗകര്യവും ലഭ്യമാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി വിപണിയിൽ സജീവമായ മുൻനിര ബ്രാൻഡാണ് ഇംപെക്സ്.