ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ് തൃശൂരിലെത്തി. തൃശൂര്‍ മരത്താക്കരയിലുള്ള ധനലക്ഷ്മി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് സന്ദര്‍ശിച്ചു.ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡറാണ് താരം.
നഗരത്തെ ആവേശത്തിലാഴ്ത്തി കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് താരം എത്തിയത്.ഒപ്പം പ്രശസ്ത സിനിമാതാരം നവ്യാ നായരും.ആരാധകരും ജീവനക്കാരും നാട്ടുകാരും ചേർന്ന് പൂരാവേശത്തോടെ യുവരാജിനെ ആനയിച്ചു.വേദിയിലെത്തിയ യുവരാജിനെ ആരാധകർ ആർപ്പുവിളിയോടെ സ്വീകരിച്ചപ്പോൾ ഒരിക്കൽ കൂടി കൊച്ചി സ്റ്റേഡിയത്തിലെത്തിയ പ്രതിനിധിയായിരുന്നു എന്ന് യുവരാജ് സിംഗ് പറഞ്ഞു.മരത്താക്കര കുഞ്ഞനംപാറ സിഗ്നല്‍ മുതല്‍ ധനലക്ഷ്മി ഗ്രൂപ്പിന്റെ ഹെഡ് ഓഫീസ് വരെ നടന്ന റോഡ് ഷോയിൽ ഇരുവരും പങ്കെടുത്തു.
ആയിരക്കണക്കിന് പേരാണ് റോഡ് ഷോ കാണാനെത്തിയത്. യുവരാജിന്റെ സാന്നിധ്യം സ്ഥാപനത്തിന് വലിയ കരുത്തും ആവേശവുമാണ് പകരുന്നതെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വിപിന്‍ദാസ് കടങ്ങോട്ട് പറഞ്ഞു.
നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് യുവരാജ് സിംഗ് ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് സമ്മാനമായി നല്‍കി.ക്യാന്‍സര്‍ ബാധിതര്‍ക്കായുള്ള ഒരുകോടി രൂപയുടെ സഹായധനം സന്നദ്ധ സംഘടനയായ സ്പർശം ഗ്രൂപ്പിന് കൈമാറി.പരിപാടിയുടെ അവതാരകയായി രഞ്ജിനി ഹരിദാസ് എത്തിയതും കാണികളിൽ ആവേശം നിറച്ചു.