Giant-African-Snail-thrissur

ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യത്തില്‍ പൊറുതിമുട്ടി, തൃശൂര്‍ നഗരമേഖലയായ പൂങ്കുന്നം അഗ്രഹാരം. പതിനായിരകണക്കിന് ഒച്ചുകളാണ് മേഖലയില്‍ പെരുകിയത്.

ആഫ്രിക്കന്‍ ഒച്ചുകള്‍ കാരണം വഴിനടക്കാനും പറ്റുന്നില്ല. വീടിന്‍റെ മുറ്റത്തിറങ്ങിയാല്‍ അവിടെയും ഒച്ച്. ഉപ്പും തുരിശും വാങ്ങി കാശ് പോയി. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഒച്ചുകളെ തുരത്താന്‍ ഒരു ദിവസം ഉപ്പുവിതറി. ഇതുക്കൊണ്ടൊന്നും ഒച്ചുകള്‍ പിന്‍മാറുന്ന ലക്ഷണമില്ല. നാട്ടുകാര്‍ പ്രതിദിനം അനുഭവിക്കുന്ന പ്രയാസങ്ങള്‍ പലതരമാണ്. 

ഒച്ചുകള്‍ കാരണം കൃഷി ചെയ്യാന്‍ പറ്റില്ല. ദുര്‍ഗന്ധം അത്രയ്ക്കേറെ രൂക്ഷമാണ്. തുടര്‍ച്ചയായി 15 ദിവസം പ്രത്യേക തുരത്തല്‍ യജ്ഞം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ഒച്ചുകള്‍ സമീപപ്രദേശങ്ങളിലേയ്ക്കും കയറി തുടങ്ങിയിട്ടുണ്ട്.

ENGLISH SUMMARY:

African snail infestation is causing severe distress in Thrissur's Poonkunnath Agrahara, with tens of thousands of snails overrunning the area and impacting daily life. Residents are demanding a sustained 15-day extermination drive to combat the persistent pest problem and its associated issues.