വിവോയുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് മോഡലായ വിവോ എക്സ് 300 അൾട്രാ, വിവോ എക്സ് 300 എഫ് ഇ എന്നിവയുടെ കേരളത്തിലെ ഔദ്യോഗിക ലോഞ്ച് നടന്നു. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തില്‍ നടന്ന മൈജി വിവോ ഫ്യൂച്ചർ സ്ഫിയർ പ്രോഗ്രാമിൽ സിനിമാതാരവും, മൈജിയുടെ ബ്രാൻഡ് അംബാസിഡറുമായ മഞ്ജു വാര്യർ ഫോൺ ലോഞ്ച് ചെയ്തു.
ചടങ്ങിൽ മൈജി ചെയർമാൻ എ.കെ.ഷാജി, വിവോ ഇന്ത്യ ചീഫ് സെയിൽസ് ഓഫീസർ അശ്വനി ഭാസ്‌കർ, ബിസിനസ് ഓപ്പറേഷൻസ് ഹെഡ് പ്രസാദ് മുള്ളനാറമ്പത്ത്, കീ അക്കൗണ്ട് ഹെഡ് വിമോദ് നായർ എന്നിവരും പങ്കെടുത്തു. ലോഞ്ചിനോട് അനുബന്ധിച്ച് നിരവധി ഓഫറുകൾ ആണ് വിവോയും മൈജിയും ഒരുക്കിയിരിക്കുന്നത്