sh-aji-3

TOPICS COVERED

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായി പ്രമുഖ ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് സ്ഥാപനമായ മൈജി. 50 ഷോറൂമുകള്‍ പുതുതായി തുറക്കുമെന്നും ഈ വര്‍ഷം 7500 കോടിയുടെ വിറ്റുവരവാണ്  മൈജി ലക്ഷ്യം വയ്ക്കുന്നതെന്നും ചെയര്‍മാന്‍ എ കെ ഷാജി പറഞ്ഞു .കഴിഞ്ഞ സാമ്പത്തിക  വര്‍ഷം ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ വിറ്റുവരവ് നേടിയ മൈജി  ഈവര്‍ഷം  7500 കോടിയാണ് പ്രതീക്ഷിക്കുന്നത്.

50 ഷോറൂമുകള്‍ പുതിയതായി തുറക്കുന്നതോടെ തൊഴിലവസരം 10,000മായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. കഴിഞ്ഞ ഓണവിപണയില്‍മാത്രം 1600കോടി വിറ്റുവരവ് നേടാന്‍ മൈജിക്ക് കഴിഞ്ഞിരുന്നെന്ന്  മൈജി ചെയര്‍മാന്‍ എ കെ ഷാജി പറഞ്ഞു. നൂതന സാങ്കേതികവിദ്യയിലൂന്നിയ പുതിയ ഉല്‍പന്നങ്ങള്‍, ന്യായ വിലയില്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ ഉപയോക്താക്കളിലേക്കെത്തിക്കുന്ന മൈജി ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ചെയിനാവുക എന്നതാണ് ലക്ഷ്യം

20 വര്‍ഷം കൊണ്ട് 150ലധികം ബ്രാഞ്ചുകളുള്ള  മൈജിക്ക് ഒരു കോടിയിലധികം സംതൃപ്തരായ ഉപയോക്താക്കളുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

MyG aims for a revenue of 7500 crore rupees in the new financial year with ambitious expansion plans. The leading digital gadgets and home appliances company intends to open 50 new showrooms, creating 10,000 new job opportunities.