അക്ഷയതൃതീയയിൽ മലബാർ ഗോൾഡിന് റെക്കോർഡ് വിൽപ്പന. 2646 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ആഗോളതലത്തിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 53 ശതമാനം വളർച്ച ഉണ്ടായതായി കമ്പനി അവകാശപ്പെട്ടു. ഉത്തരവാദിത്തമുള്ള ഒരു ജൂവലറി ബ്രാൻഡ് എന്ന നിലയിൽ ഉപഭോക്താക്കൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.