പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് 21വർഷത്തെ പാരമ്പര്യമുള്ള ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ്, വെരാന്ത ഗ്രൂപ്പുമായി സഹകരിച്ച് പുതിയ രാജ്യാന്തര അക്കൗണ്ടിങ് കോഴ്‌സിന് തുടക്കമിട്ടു. യുകെയിലെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ബുക്ക് കീപ്പേഴ്‌സ് രൂപകൽപ്പന ചെയ്ത 'സർട്ടിഫൈഡ് ഇന്റർനാഷണൽ അക്കൗണ്ടിങ് പ്രൊഫഷണൽ പ്രോഗ്രാമാണ് തുടങ്ങിയത്. 

കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ അംഗീകാരം കോഴ്സിനുണ്ട്. തൊഴിലധിഷ്ഠിതമായി, പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്ന കോഴ്‌സ് ഒറ്റ പരീക്ഷയിലൂടെ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാം. 

പഠനം പൂർത്തിയാക്കുന്നവർക്ക് IAB UK വഴി പ്ലേസ്‌മെന്റ് സഹായവും അർഹരായവർക്ക് ബാങ്ക് വായ്പാ സൗകര്യവും ലഭ്യമാണ്. യുകെയിൽ IAB ലൈസൻസ് നേടി സ്വതന്ത്രമായി അക്കൗണ്ടിങ് സേവനങ്ങൾ നൽകാനും ഈ കോഴ്‌സ് അവസരമൊരുക്കുന്നു. വെരാന്ത ഗ്രൂപ്പാണ് പ്രോഗ്രാമിന്റെ എക്‌സ്‌ക്ലൂസീവ് ട്രെയിനിങ് പാർട്ണർ. 

പ്രോഗ്രാമിന്റെ ലോഞ്ചിങ് ചടങ്ങിൽ IAB സിഇഒ സാറ പാമർ, ഡയറക്ടർ രഞ്ജിത് ശ്രീവെങ്കിടേഷ്, എൻ‌എസ്‌ഡി‌സി അക്കാദമി മാനേജർ ഫതായ ഖാൻ, ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ സിഎംഎ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

New International Accounting Course Launched by Logic School of Management:

Logic School of Management has launched a new international accounting course in collaboration with Veranda Group, offering a Certified International Accounting Professional program designed by the International Association of Bookkeepers (IAB) UK. This vocational course emphasizes practical training and can be completed within a year through a single examination, with placement assistance and potential bank loan facilities available upon completion.