കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാർപ്പിട പദ്ധതിയുടെ നിർമാണം കോഴിക്കോട് ബീച്ചിൽ ഈ വർഷം തുടങ്ങുമെന്ന് അസറ്റ് ഹോംസ്. 800 അടി ഉയരത്തിൽ 63 നിലകളിലായാണ് ഈ പദ്ധതി. ഈ സാമ്പത്തിക വർഷം 28 പുതിയ പദ്ധതികളാണ് അസറ്റ് ഹോംസ് നിർമിക്കുന്നത്. 5100 കോടിയുടേതാണ് നിക്ഷേപം. 

ഇതോടെ അസറ്റ് ഹോംസിന് ആകെ 150 പദ്ധതികൾ ആകും. ദുബായ് സൗത്തിൽ രണ്ടെണ്ണം ഉൾപ്പടെ 5 പദ്ധതികളോടെ അസറ്റ് ഹോംസ് മധ്യേഷ്യയിലേക്ക് പ്രവേശിക്കും. ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന അസറ്റ് ഹോംസ്, സാന്റാമോണിക്ക ഗ്രൂപ്പുമായി ചേർന്ന് കൊച്ചിയിൽ രണ്ടു പദ്ധതികൾ നടപ്പിലാക്കുമെന്നും എംഡി വി.സുനിൽകുമാർ പറഞ്ഞു.

Asset Homes to Build Kerala's Tallest Residential Project in Kozhikode :

Asset Homes is constructing the tallest residential project in Kerala, a 63-storey, 800-foot tower in Kozhikode, which will commence this year. This significant development is part of Asset Homes' expansion into the Middle East and their commitment to delivering 28 new projects this fiscal year.