കൊമേഴ്സ് വിദ്യാർഥികൾക്കായി HSM ഗ്രൂപ്പ് ഒരുക്കുന്ന ഫിൻഐക്യൂ അക്കാദമി മലപ്പുറം പുത്തനത്താണിയിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് ബിരുദ വിദ്യാർഥികളെ അക്കൗണ്ടിങ്, ഫിനാൻസ് മേഖലകളിലേക്ക് പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.

30 ദിവസം മുതൽ ആറുമാസം വരെയുള്ള മൂന്ന് പ്രധാന പ്രോഗ്രാമുകളാണ് ഫിൻഐക്യൂ അക്കാദമി ഒരുക്കുന്നത്. ഓൺലൈനായും വിദ്യാർഥികൾക്ക് പഠിക്കാം. അക്കാദമിയിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്... എം.എൽ.എമാരായ കെ.ടി.ജലീൽ, കുറുക്കോളി മൊയ്തീൻ, ഫിൻഐക്യൂ അക്കാദമിയുടെ ഡയറക്ടർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

ENGLISH SUMMARY:

FinIQ Academy has launched in Malappuram Puthannathani, an initiative by HSM Group designed to professionally train commerce graduates for accounting and finance careers. The academy offers programs ranging from 30 days to six months, with online learning options available, and admissions are now open.