ആഭരണ പ്രേമികൾക്ക് പുത്തൻ ഷോപ്പിംഗ് അനുഭവം നൽകി മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു. കൂടുതൽ സൗകര്യങ്ങളോടും ആകർഷകമായ ഇന്റീരിയർ ഡിസൈനോടും കൂടിയാണ് ഷോറൂം നവീകരിച്ചിരിക്കുന്നത്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നവീകരിച്ച ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പരമ്പരാഗത ആഭരണ ശൈലികൾക്കൊപ്പം ആധുനിക ഡിസൈനുകളും ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലെ ഉപഭോക്താക്കൾ. അവർക്ക് മികച്ച ഷോപ്പിംഗ് അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊടുപുഴയിലെ മലബാർ ഗോൾഡ് ഡയമണ്ട്സിന്റെ ഷോറൂം നവീകരണം നടന്നത്.

ടെമ്പിൾ ബൈപാസ് റോഡിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു. വിവിധ സെഗ്മെന്റുകളിലായി മലബാർ ഗോൾഡ് പുറത്തിറക്കിയ ആഭരണങ്ങളുടെ ആദ്യ വില്പനയും ഇതോടൊപ്പം നടന്നു.

ENGLISH SUMMARY:

Malabar Gold & Diamonds has launched its renovated showroom in Thodupuzha, offering a new shopping experience for jewelry enthusiasts with enhanced facilities and an attractive interior design. The inauguration was performed by Idukki MP Dean Kuriakose, highlighting the store's commitment to providing both traditional and modern jewelry options for customers.