ഒരു ഇന്ത്യൻ ബ്രാൻഡ് എന്ന നിലയിൽ ലോകമെമ്പാടും വളർന്നുകൊണ്ടിരിക്കുന്ന മലബാർ ഗോൾഡ്, അധികം വൈകാതെ പ്രാരംഭ ഓഹരി വിൽപനയിലേക്ക് (IPO) കടക്കുന്നു. നിലവിൽ അൻപതിലധികം കമ്പനികൾ കോർത്തിണക്കിയാണ് ഇതിന്റെ പ്രവർത്തനം. 3,800-ലധികം നിക്ഷേപകരുള്ള ഈ സംരംഭത്തിൽ 22 ശതമാനത്തോളം പേർ ഇവിടുത്തെ ജീവനക്കാർ തന്നെയാണ്.

ലോകത്തിലെ മുൻനിര കൺസൾട്ടൻസി സ്ഥാപനങ്ങളായ EY, PwC, Deloitte എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്ന കമ്പനികളുടെ ലയനം 2027-28 സാമ്പത്തിക വർഷത്തോടെ പൂർത്തിയാകും. ഈ ലയനവും തുടർന്നുവരുന്ന ഐപിഒയും വലിയൊരു വിഭാഗം ആളുകൾക്ക് പ്രയോജനം ചെയ്യും. ഉൽപന്നങ്ങളുടെ പാക്കേജിങ് മുതൽ ഉപഭോക്താക്കളിൽ എത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിലായി നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എം.പി. അഹമ്മദ് വ്യക്തമാക്കി.

ENGLISH SUMMARY:

Malabar Gold and Diamonds IPO is set to launch soon, marking a significant step for the Indian jewelry brand's global expansion. This upcoming initial public offering presents a promising investment opportunity for a wide range of individuals and is expected to create numerous job openings.