യുവാക്കൾക്കായി കല്യാൺ സിൽക്സ് വസ്ത്ര വ്യാപാര ശൃംഖലയുടെ സംരംഭമായ ‘ഫാസ് യോ’ ഇടുക്കി തൊടുപുഴയിൽ പ്രവർത്തനം തുടങ്ങി. പുതുതലമുറയുടെ വസ്ത്ര സങ്കൽപ്പങ്ങൾക്കനുസരിച്ച് സ്ട്രീറ്റ് വെയർ, കാഷ്വൽ വെയർ തുടങ്ങി വിപുലമായ ശേഖരവുമായാണ് ഫാസ് യോയുടെ വരവ്. സംസ്ഥാനത്തെ പതിനൊന്നാമത്തെ ഷോറൂമാണ് തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തത്. ആകർഷണീയമായ, ചുരുങ്ങിയ വിലയിൽ ഗുണനിലവാരം പുലർത്തുന്ന വസ്ത്രങ്ങൾ എത്തിക്കുകയാണ് ഫാസ് യോയുടെ പ്രത്യേകതയെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ ഔട്ട് ലെറ്റുകൾ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങുമെന്നും കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു.

ENGLISH SUMMARY:

Kalyan Silks has expanded its youth-centric brand 'Fazyo' to Thodupuzha, Idukki. This marks the 11th