ഡൈകിൻ എയർ കണ്ടിഷൻ ഇന്ത്യയുടെ 2026 മോഡൽ സ്പ്ലിറ്റ് എസികളുടെ ലോഞ്ച് മലപ്പുറം മഞ്ചേരിയിലെ കീ ബീസ് ടെക്നോളജിയിൽ നടന്നു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും ഉപഭോക്തൃ ആനുകൂല്യങ്ങൾക്കും മുൻതൂക്കം നൽകി 'ഗ്രീൻ എക്സ്ചേഞ്ച്' പദ്ധതിയും കമ്പനി അവതരിപ്പിച്ചു.
ബ്യൂറോ ഓഫ് എനർജി എഫിഷൻസി നിശ്ചയിച്ച നിലവാരങ്ങളെക്കാൾ ഉയർന്ന പ്രകടനം ഉറപ്പാക്കുന്ന രീതിയിലാണ് 2026 മോഡൽ സ്പ്ലിറ്റ് എസികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെസ്പോൺസിബിൾ കൂളിംഗ് സാങ്കേതികവിദ്യയിലൂടെ വേഗത്തിലും കാര്യക്ഷമമായും തണുപ്പ് ലഭ്യമാക്കാൻ സാധിക്കും.
സ്ട്രീമർ ഡിസ്ചാർജ്, സ്വിംഗ് കംപ്രസർ, സ്മാർട്ട് ഐഒടി കണക്റ്റിവിറ്റി തുടങ്ങിയ നൂതന സവിശേഷതകളും എസികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ എസികൾ മാറ്റി പുതിയത് വാങ്ങാൻ ഗ്രീൻ എക്സ്ചേഞ്ച് പദ്ധതിയും ഡൈകിൻ അവതരിപ്പിച്ചു. പ്രദീപ് കുമാർ, മുബഷിർ മൂത്തേടത്ത്, ജാഫർ, പ്രശാന്ത്, ഷാജു എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.