പ്രമുഖ എയര്‍ കണ്ടീഷനര്‍ നിര്‍മാതാക്കളായ ഡെയ്ക്കിന്റെ പുതിയ മോഡലായ ടര്‍ബോ ഇന്‍വെര്‍ട്ടര്‍ എ.സി വിപണിയിലിറക്കി. പ്രമുഖ ഗൃഹോപകരണ വില്‍പന ശൃംഖലയായ മൈജിയുമായി ചേര്‍ന്ന് കോഴിക്കോട്ടായിരുന്നു പുതിയ എസിയുടെ പുറത്തിറക്കല്‍. നടി ഭാവന, മൈജി ചെയര്‍മാന്‍ എ.കെ. ഷാജി, ഡെയ്കിന്‍ ഇന്ത്യ വൈസ് പ്രസിഡന്റ് എന്‍.കെ.റാവു തുടങ്ങിയവര്‍ പങ്കെടുത്തു. ശക്തമായ കൂളിങിന് പേറ്റന്റ് നേടിയ സ്വിംഗ് കംപ്രസര്‍, ഫില്‍റ്റര്‍ ക്ലീന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളോടെയാണു ടര്‍ബോ ഇന്‍വെര്‍ട്ടര്‍ എസി വിപണയിലെത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ചു മൈജിയും യെഡ്കിനും ചേര്‍ന്ന് നിരവധി ഓഫറകുളും പ്രഖ്യാപിച്ചിട്ടുണ്ട്.