boutique

TOPICS COVERED

വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ മരിയന്‍ ബൊട്ടീകിന്‍റെ പുതിയ ഷോറൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം.ജി റോഡില്‍ ഫ്ളൈ ഓവറിന് താഴെയാണ് ഷോറൂം തുടങ്ങിയിരിക്കുന്നത്. ബ്രൈഡല്‍ സാരീസ്, ഡിസൈനര്‍ വെഡ്ഡിങ് കളക്ഷന്‍സ്, കാഞ്ചീപുരം എക്സ്ക്ളൂസീവ് സില്‍ക്ക് സാരികള്‍ എന്നിവയാണ് പുതിയ ഷോറൂമിന്‍റെ മുഖ്യ ആകര്‍ഷണം. മേഴ്സി എഡ്വിന്‍, മകള്‍ എമി എഡ്വിന്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയതാണ് മരിയന്‍ ബൊട്ടീക്. 2019ലെ ഓണ്‍ലൈന്‍ വില്‍പ്പനയോട് കൂടിയാണ് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടത്. ജനങ്ങള്‍ നല്‍കിയ പിന്തുണയും ജീവനക്കാരുടെ ആത്മാര്‍ത്ഥതയുമാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് എം.ഡി മേഴ്സി എഡ്വിന്‍ പറഞ്ഞു.

ENGLISH SUMMARY:

Marian Boutique has opened its new showroom in Thiruvananthapuram, marking a significant expansion in Kerala's fashion landscape. The new outlet features an impressive collection of bridal sarees, designer wedding collections, and exclusive Kanchipuram silk sarees.