വനിതാ ജീവനക്കാര്‍ നിര്‍മിച്ച മനോഹര ആഭണങ്ങളുമായി വിന്‍സ്‍മെര ജ്വല്‍സിന്‍റെ വനിതകള്‍ക്കുള്ള ആദരം. ഷീ ഷൈന്‍സ് എന്ന പേരിലായിരുന്നു വനിതാ ദിനത്തോടനുബന്ധിച്ച് കണ്ണൂരില്‍ പരിപാടി നടത്തിയത്.
സ്വർണ്ണാഭരണ നിർമ്മാണ മേഖലയിലെ സ്ത്രീശക്തിക്ക് ആദരമർപ്പിച്ചാണ് വിൻസ്മെര ജ്വൽസിന്‍റെ 'ഷീ ഷൈൻസ്' പരിപാടി. വനിതകള്‍ നിര്‍മിച്ച കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഡിസൈനിങ് മുതൽ മോൾഡിംഗ്, ക്രാഫ്റ്റിംഗ്, പോളിഷിംഗ്, ക്വാളിറ്റി ഇൻസ്പെക്ഷൻ, ഫിനിഷിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും സ്ത്രീകൾ മാത്രമാണ് പങ്കാളികളായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വനിതാ ജീവനക്കാരെ ആദരിച്ച ചടങ്ങ് കണ്ണൂര്‍ മേയര്‍ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത്, ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് മനോജ് പി. ബി തുടങ്ങിയവരും പങ്കെടുത്തു