വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് മുന്നില്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. കടത്തനാട് സൊസൈറ്റിയില്‍ അരക്കോടി രൂപ ഇബ്രാഹിംകുട്ടി നിക്ഷേപിച്ചിരുന്നു. ഇത് തിരിച്ച് കിട്ടാതെ വന്നതോടെയാണ് ഇബ്രാഹിംകുട്ടി കടുംകൈയ്ക്ക് മുതിര്‍ന്നത്.
രാവിലെ പത്തരയോടെ ഡിസിസി സെക്രട്ടറി സുധീര്‍ കുമാറിന്‍റെ വീട്ടിലെത്തിയ ഇബ്രാഹിംകുട്ടി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സുധീര്‍കുമാര്‍ സൊസൈറ്റിയിലെ മുന്‍ ഡയറക്ടറാണ്. ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹിംകുട്ടിയെ ഉടന്‍ തന്നെ വടകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ENGLISH SUMMARY:
Ibrahim Kutty, a native of Thiruvallur who set himself on fire outside a Congress leader's house in Vadakara, has succumbed to his injuries at the Kozhikode Medical College Hospital. The tragic incident occurred after the victim failed to recover his life savings amounting to ₹50 lakh deposited in the local Kadathanad Cooperative Society. Driven to despair by the financial crisis, Ibrahim Kutty arrived at the residence of DCC Secretary Sudheer Kumar, a former director of the dynamic society, and self-immolated after pouring petrol. Despite being rushed to a local hospital in Vadakara and subsequently shifted to the medical college with 60% burns, medical professionals could not save his life. The localized tragedy has sparked fresh political and public outrage over the ongoing financial irregularities and safety of public deposits in regional cooperative institutions across Kerala.