കെ.എസ്.എഫ്.ഇയുടെ പുതിയ ശാഖ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ.വരദരാജന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ.സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃത്യമായി ആസൂത്രണം ചെയ്ത് നിക്ഷേപിക്കാനും ആവശ്യമുള്ളപ്പോള്‍ പണം നേടാനുമായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന പുതിയ പദ്ധതിയായ ഫ്രറ്റേണിറ്റി ഫണ്ട് കൈകാര്യം ചെയ്യാനായാണ് ടെക്നോപാര്‍ക്കില്‍ പുതിയ ശാഖ തുടങ്ങുന്നത്.